പൂവാലനും വെള്ളച്ചിയും പിള്ളേരും
കൂടൊന്നൊരുക്കുന്നു, ചുള്ളിയാല്‍ മേയുന്നു
പൂവാലനണ്ണാനും വെള്ളച്ചിയും
മേടം കഴിയാറായ്... മാനം കറുക്കാറായ്...
ഒട്ടും നനയാത്ത കൂടു വേണം!
നെല്ലിമരത്തിന്നുച്ചീലെ കൊമ്പതില്‍
നല്ലൊരു വീടങ്ങൊരുങ്ങി വന്നു!
പൂവാലനിഷ്ടമായ്, വെള്ളച്ചിക്കിഷ്ടമായ്
കണ്ടോര്‍ക്കും കേട്ടോര്‍ക്കുമിഷ്ടമായി!
കാട്ടുകരിമ്പനയോല മെടഞ്ഞുള്ള
പൂമെത്ത പൂവാലന്‍ നെയ്തെടുത്തു
തൂവല്‍ വിരിക്കണം, സ്നേഹം വിതറണം
തന്റെ വെള്ളച്ചിക്കുറങ്ങുവാനായ്
വാലൊന്നിളക്കീട്ടു നീട്ടിച്ചിലച്ചിട്ട്
വെള്ളച്ചി സ്നേഹം തിരിച്ചു നല്‍കി!
പിന്നെ പൂവാലന്നുച്ചയ്ക്കു തിന്നുവാന്‍
പച്ചപ്പറങ്കിയും പേരയ്ക്കയും!
* * * * * * * *
ചിങ്ങം പിറന്നപ്പോളോണമണഞ്ഞപ്പോള്‍
വെള്ളച്ചിക്കുണ്ടു വയറ്റിലെന്ന്!!
പൂവാലനേറ്റം മനം നിറഞ്ഞന്നവന്‍
കാട്ടിലെല്ലാര്‍ക്കും വിരുന്നു നല്‍കി!
മാസം തികഞ്ഞപ്പോള്‍ വെള്ളച്ചി പെറ്റിട്ട-
തോമല്‍ക്കുരുന്നുകള്‍ രണ്ടതുങ്ങള്‍
ഒന്നാമനുച്ചിയില്‍ പുള്ളികള്‍ രണ്ടുണ്ട്
എന്നാലവനു പേര്‍ പുള്ളിനങ്ങന്‍
രണ്ടാമന്‍ കാക്കക്കറുമ്പന്‍ മെലിഞ്ഞവന്‍
കണ്ടാലഴകുള്ളോന്‍ പൂങ്കറുമ്പന്‍!
അച്ഛനുമമ്മയും തേന്‍ പകര്‍ന്നോമനി-
ച്ചോമല്‍ കിടാങ്ങള്‍ വളര്‍ന്നു വന്നു
അണ്ണാറക്കണ്ണന്മാര്‍ കാട്ടില്‍ നിറച്ചത്
എണ്ണ്യാലൊടുങ്ങാത്ത സ്നേഹപ്പൂക്കള്‍!!
[കടപ്പാട്: പി. നരേന്ദ്രനാഥിന്റെ 'വനവീരന്മാര്‍' എന്ന കുട്ടികള്‍ക്കുള്ള നോവലിന്...
രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഗ്രാമീണ വായനശാലയില്‍ നിന്ന് സമ്മാനം കിട്ടിയതാണ്, നരേന്ദ്രനാഥിന്റെ ആ ബാലസാഹിത്യ കൃതി. പിന്നീടിങ്ങോട്ട് അതെത്രയാവര്‍ത്തി വായിച്ചിട്ടുണ്ട് എന്ന് എനിക്കു തന്നെ നിശ്ചയമില്ല. ആ നോവലിന്റെ തുടക്കമാണ് ഈ കുട്ടിക്കവിതയ്ക്ക് ആധാരം. കഥ ഓര്‍ത്തെടുത്ത് കവിതയാക്കിയപ്പോള്‍ പേരുകളും മറ്റു പലതും മാറി മറിഞ്ഞിട്ടുണ്ടാകാം.
'വനവീരന്മാര്‍' വായിച്ചു കഴിഞ്ഞപ്പോള്‍ നരേന്ദ്രനാഥിന്റെ മറ്റ് എല്ലാ കൃതികളും തേടിപ്പിടിച്ച് വായിച്ചിരുന്നു - മനസ്സറിയും യന്ത്രം, വികൃതിരാമന്‍, കുഞ്ഞിക്കൂനന്‍.... എല്ലാം പ്രിയപ്പെട്ടവ! ഇന്നും നരേന്ദ്രനാഥ് എന്റെ ഏറ്റവും പ്രിയപ്പെട്ട ബാലസാഹിത്യകാരനാണ്.]
Labels: കവിത
13 Comments:
ഇനിയൊരു കുട്ടിക്കവിത :-)
This comment has been removed by a blog administrator.
indu....
മൌനം venooo??
ൌനം poreyy???
:)
നല്ല വാക്കുകള്‍.. നല്ല വരികള്‍.. നല്ല കവിത..!
നന്നായിട്ടുണ്ട്!
മോനൂന്റെ ചോദ്യം മനസ്സിലായില്ല, ട്ടോ.. മൌനം പഴയ ലിപിയിലെഴുതിയത് പിടിച്ചില്ല എന്നാണോ?
നന്ദി ഇന്ദൂ, നരേന്ദ്രനാഥിന്റെ കുഞിക്കൂനന്‍ എനിക്കും പ്രിയപ്പെട്ട ഒരു കൃതിയാണ്.
തുളസി,മോനു, സാക്ഷി,കലേഷ്, സുനില്‍.. കുട്ടിക്കവിത ഇഷ്ടപ്പെട്ടു എന്നറിയിച്ചതിന് സന്തോഷം! ഇടയ്ക്കൊക്കെ ഇങ്ങനെ ആ കുട്ടിക്കാലത്തേയ്ക്ക് ഒന്നു മടങ്ങുന്നത് ഒരു സുഖമാണ്... :)
:)
കുട്ടി കവിതകള്‍ ഇനിയും ആവശ്യമുണ്ട്..
സുന്ദരമായ ഈ കവിത പാടി കേട്ടവരുണ്ടെങ്കില്‍ ഇവിടെ ലിങ്കിടാമോ..
എന്നെ അനന്തരവള്‍ കാത്തിരിക്കുന്നു..അവള്‍ക്ക് നല്‍കാനായി..ഇനിയും വരട്ടെ മനോഹരമായ കുട്ടി കവിതകള്‍..
-ഇബ്രു-
ഇന്ദുവിന്റെ ബ്ലോഗ്ഗ് കണാന്‍ വൈകി.
ന്നാലും കാണാതെ പോയില്ലല്ലോ എന്നൊരാശ്വാസം ഇതു കണ്ടപ്പോഴുണ്ടായി. ഇതിനെ കുട്ടിക്കവിത എന്നു വകതിരിക്കുന്നതിലര്‍ഥമൊന്നുമില്ല. അഥവാ, കുട്ടികള്‍ക്കും വായിച്ചു മനസ്സിലാക്കാവുന്നതു് എന്നാവണം അങ്ങനെ പറയുമ്പോളറിയേണ്ടതു്.
ഗുരു നിത്യചൈതന്യ യതി പറയുന്നതു് വരിയൊക്കെ ഇങ്ങനെ നല്ല ഉദ്ദേശങ്ങളില്‍ എഴുതി വയ്ക്കുമ്പോള്‍, കവിത ഓടി വന്നതില്‍ സ്ഥലം പിടിക്കുമെന്നാണു്.
ഈ വരി അതിനുദാഹരണം.
കാട്ടുകരിമ്പനയോല മെടഞ്ഞുള്ള
പൂമെത്ത പൂവാലന്‍ നെയ്തെടുത്തു
തൂവല്‍ വിരിക്കണം, സ്നേഹം വിതറണം
തന്റെ വെള്ളച്ചിക്കുറങ്ങുവാനായ്
----
വനവീരന്മാര്‍ ഇതോടെ തീരുകയില്ലെന്നു കരുതുന്നു. നരേന്ദ്രനാഥിന്റെ 'അപ്പുക്കുട്ടന്റെ ലോകം' ആണു് എന്നെ ആകര്‍ഷിച്ച കൃതി എന്നു കൂടി, ഇതൊക്കെ കേട്ടാരെങ്കിലും വായിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലവര്‍ക്കായി, പറയട്ടെ.
സിദ്ധാര്‍ത്ഥന്‍,
വനവീരന്മാര്‍- ബാക്കി കവിതയാക്കാനുള്ള സമയവും കഴിവും ഉണ്ടോ എന്നറിയില്ല. എന്നാലും എപ്പോഴെങ്കിലും ശ്രമിക്കാം. പ്രോത്സാഹനത്തിന് വളരെ നന്ദി!
പി നരേന്ദ്രനാഥ് -ന്റെ മകളാണ് പ്രശസ്ത മോഹിനിയാട്ടം കലാകാരിയായ വിനിത നെടുങ്ങാടി.. :)
Post a Comment
<< Home