ഇനി, വസന്തകാലം!
"ഇളവെയിലൂഞ്ഞാലാടി മൂളിയതെന്തേ?
കിളിമകള്‍ ഈണം കൂട്ടി പാടിയതെന്തേ?"
"മീനക്കാറ്റൊന്നും വന്നു ചൊല്ലിയതില്ലേ?
ഇനിയല്ലേ, പൂ നിറയും വസന്തകാലം!"
"ഉണവാര്‍ന്ന് പൂമിഴികള്‍ കണ്‍തുറന്നെന്നോ
ഇണയാവാനീറന്‍ കാറ്റിങ്ങോടി വന്നെന്നൊ?"
"വിറയാര്‍ന്ന മഞ്ഞുകാലം കൂടൊഴിഞ്ഞു പോയ്
മറ മാറ്റിയീ പകലില്‍ നീയിറങ്ങി വാ!"
"ഇല പൊഴിഞ്ഞെന്‍ മോഹത്തൈകള്‍ ഇനി തളിര്‍ക്കുമോ
ശലഭങ്ങളായിരമെണ്ണം ഇതള്‍ വിടര്‍ത്തുമോ"
"എല്ലാരും നല്ലകാലം വന്നെന്നോതുമ്പോള്‍
എന്തിനെന്റെ തേന്‍മൊഴിയേ, നീയിടറുന്നു?
ഇവിടെല്ലാം പൂ വിടരും, പൂമണമൊഴുകും,
ഇല നീര്‍ത്തി കായ് നിറയും നിന്‍ കിനാക്കളും!!!"
Labels: കവിത
7 Comments:
ഇവിടെ ഇനി വസന്തകാലം!
വസന്തകാലം!!!!!! :-)
വസന്തമായി!
ഇതിങ്ങനെ വായിച്ചിരിക്കന്‍ നല്ല രസം..വെറുതേ ജനാല തുറന്നു പൂന്തോട്ടം കാണുമ്പോലെ
പ്രതീക്ഷകളുടെ വസന്തകാലം, പൂവിളികളുടെ വസന്തകാലം. നല്ല രസമുണ്ട് ഇന്ദൂ. :)
ബിന്ദു
ഇവിടെ കവിതകളുടെ വസന്തകാലം!
"വിറയാര്‍ന്ന മഞ്ഞുകാലം കൂടൊഴിഞ്ഞു പോയ്
മറ മാറ്റിയീ പകലില്‍ നീയിറങ്ങി വാ!"
മൌനമായ് ഒരു :)
ശനിയാ,ദേവാ,ബിന്ദു,സാക്ഷി, കുമാര്‍,
വളരെ സന്തോഷം, കേട്ടോ!
Post a Comment
<< Home