Friday, October 22, 2010

പെയ്തുറയവേ...

ചൊരിഞ്ഞു വീഴൂം മഴയത്തിറങ്ങി നീ
എരിയുമുള്ളം നനച്ചു നിന്നതും
മിഴിച്ചുവപ്പിന്റെ ചൂ‍ടുള്ള തുള്ളികള്‍
മറച്ചു വെയ്ക്കാന്‍ മിഴി കൂമ്പി നിന്നതും
അറിഞ്ഞതില്ല ഞാന്‍,എന്നു നിനച്ചുവോ?
അറിഞ്ഞുവെന്‍ സഖി, സര്‍വ്വമറിഞ്ഞു ഞാന്‍..

മരച്ചുവട്ടിലും മഴപ്പുതപ്പിലും
മരവിച്ചു നിന്ന നിന്‍ കരളിന്‍ വിതുമ്പലോ
ഉറഞ്ഞു മഞ്ഞാ‍യ്, നിറഞ്ഞ വെണ്‍‌‌മയാ‍യ്
പരന്നു സര്‍വ്വം മറച്ചു മേവുന്നു?
നോവിതെന്തേ പരക്കുന്നു എന്നിലും?
നോവിതെന്തേ തിളങ്ങുന്നു തീക്ഷ്ണമായ്?

1 Comments:

Blogger മൃദുല | Mrudula said...

സഖിയുടെ മനസറിയാന്‍ കഴിഞ്ഞല്ലോ ,ഇന്നത്തെ കാലത്ത് അതൊരു വലിയ കാര്യമല്ലേ?
കവിത നന്നായി ...

October 23, 2010 12:58 AM  

Post a Comment

<< Home