Tuesday, April 10, 2007

കെടാവിളക്കാവുക!

നീറും പകലിനൊടുവില്‍ നനുനനെ
ചാറും മഴക്കിനാവൊന്നു നനയ്ക്കിലും
നീറ്റലടങ്ങാത്ത നോവിന്‍ കനലുകള്‍
നിന്‍ മിഴിക്കോണിതില്‍ നൊന്തു പിടഞ്ഞുവോ?

കണ്ണുനീര്‍‌ത്തുള്ളിയൊന്നിറ്റേണ്ട താമസം
കണ്ണീര്‍‌പ്പെരുമഴ കോരിച്ചൊരിച്ചിലായ്
നോവിന്റെ നൊമ്പരമെത്രയൊഴുകിലും
തീരാതെ വീണ്ടും ഉറവ ചുരത്തിടും.

കണ്ണീര്‍ തുടച്ചുകൊണ്ടുള്‍ക്കരുത്തേറ്റുക
മണ്ണില്‍ നിറഞ്ഞുള്ള നന്മയെത്താങ്ങുക
അഴലിന്നൊഴുക്കില്‍ തളര്‍ന്നു വീഴാതെ നീ,
ഉഴലുന്ന ജീവനിന്നേറെയെന്നോര്‍ക്കുക

നിറകണ്ണടച്ചൊന്നു പുഞ്ചിരിച്ചീടുകില്‍
നിറനിലാവൊളി ചാര്‍ത്തിയിങ്ങു പരന്നിടും
ദു:ഖങ്ങളുള്ളില്‍ തിരിക്കെണ്ണയാക്കി നീ
ഇന്നീയിരുട്ടില്‍ കെടാവിളക്കാവുക! *

* സുഗതകുമാരി ടീച്ചറുടെ വരികള്‍:
കണ്ണീരാല്‍ തിരി നനയ്ക്കാം
തിരി നീട്ടാന്‍ വിരല്‍ കരിയ്ക്കാം
നിന്നുള്ളിന്‍ മണി വിളക്കിന്‍
പൊന്‍‌നാളം കെടാതെ കാക്കാം

Labels:

8 Comments:

Blogger സു | Su said...

ഇന്ദൂ :) ഒരുപാട് നന്ദി. ഈ കവിതയ്ക്ക്. മനസ്സിലെ നൊമ്പരങ്ങള്‍ക്ക് ഒരു ഉത്തരം പോലെ ഒരു കവിത. ഇന്നെനിക്ക് വേണമായിരുന്നു ഇത്തരം വാക്കുകള്‍.

April 10, 2007 9:03 PM  
Anonymous Anonymous said...

അഴലിന്നൊഴുക്കില്‍ തളര്‍ന്നു വീഴാതെ നീ,
ഉഴലുന്ന ജീവനിന്നേറെയെന്നോര്‍ക്കുക


തീര്‍ച്ചയായും ഏതു പ്രതിസന്ധികളിലും ഞാന്‍ മുറുകെപ്പിടിക്കുന്ന തത്ത്വം. അതു വളരെ മനോഹരമായി എഴുതിയിരിക്കുന്നു.

April 10, 2007 10:37 PM  
Blogger സു | Su said...

ഇന്ദുവിന്റെ ബ്ലോഗിലെ കമന്റുകള്‍ പിന്മൊഴിയില്‍ വരുന്നില്ലെന്ന് തോന്നുന്നു. വേണ്ട എന്നു വെച്ചതാണോ?

April 11, 2007 3:21 AM  
Blogger ഇന്ദു | Preethy said...

സു, എന്റെ വരികള്‍ക്ക് അതിനായെങ്കില്‍ വളരെ സന്തോഷം. സെറ്റിങ്സ് വീണ്ടും ശരിയാക്കിയിട്ടുണ്ട്. ഇനി വരേണ്ടതാണ്.

കെവി, നന്ദി :)

qw_er_ty

April 11, 2007 5:38 AM  
Blogger വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

നല്ല പോസ്റ്റ്. മികച്ച മലയാളം പോസ്റ്റുകള്‍ക്കുള്ള പ്രതിമാസ മത്സരത്തിനായി എന്ട്രികള്‍‍ ക്ഷണിക്കുന്നു. മത്സരത്തില്‍ പങ്കെടുക്കുന്നതിനായി താങ്കള്‍ക്കിഷ്ടമുള്ള പോസ്റ്റ് വിടരുന്നമൊട്ടുകളില്‍ (http://vidarunnamottukal.blogspot.com) പ്രസിദ്ധീകരിക്കുക. വിടരുന്ന മൊട്ടുകളില്‍ താങ്കള്‍ അംഗമല്ലെങ്കില്‍ vidarunnamottukal@gmail.com ലേക്ക് ഒരു ഇമെയില്‍ അയക്കുക. വിടരുന്നമൊട്ടുകളില്‍ നിന്നും താങ്കള്‍ക്കു blog invitation ലഭിക്കുന്നതാണ്. എല്ലാ വിഭാഗത്തില്‍ പെട്ട പോസ്റ്റുകളും മത്സരത്തിനായി സമര്‍പ്പിക്കാവുന്നതാണ്. ഏപ്രില്‍ മാസത്തെ മത്സരത്തിനുള്ള പോസ്റ്റുകള്‍ 30.4.2007നകം വിടരുന്നമൊട്ടുകളില്‍ പ്രസിദ്ധീകരിക്കുക. വിജയികള്‍ക്ക് www.mobchannel.com ന്റെ book store സെക്ഷനില്‍ നിന്നും ഇഷ്ടമുള്ള 2 മലയാള പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാം.

April 20, 2007 2:05 AM  
Blogger Nisha said...

valare nannayittundu. Kura nalayi ajnathavasam anallo.
Sorry about that. Have to install the font and figure out how to use it.

July 06, 2007 4:12 AM  
Blogger musicfan said...

hai dear this is an very good song evry time!!!!!!!!!!!

October 11, 2007 7:53 PM  
Blogger t.a.sasi said...

നീറും പകലിനൊടുവില്‍ നനുനനെ
ചാറും മഴക്കിനാവൊന്നു നനയ്ക്കിലും
നീറ്റലടങ്ങാത്ത നോവിന്‍ കനലുകള്‍
നിന്‍ മിഴിക്കോണിതില്‍ നൊന്തു പിടഞ്ഞുവോ?

നല്ല വരികള്‍.

July 28, 2009 10:38 PM  

Post a Comment

<< Home