എന്റെ മനസ്സിലും ഓണമുണ്ട്
എന്റെ മനസ്സിലുമോണമുണ്ട്
പത്തു നാളോണക്കുളിരതുണ്ട്
തുമ്പ മലരിന്‍ സുകൃതമുണ്ട്
തൂമലര്‍ക്കാടിന്‍ സുഗന്ധമുണ്ട്
എന്‍ മിഴിക്കൂട്ടിലുമോണമുണ്ട്
പുത്തന്‍ പുടവക്കനവതുണ്ട്
തൃക്കാക്കരപ്പനു വെച്ചതുണ്ട്
കൊയ്തിട്ട നെല്ലിന്‍ നിറവുമുണ്ട്
എന്‍ കാതിലാര്‍പ്പു വിളികളുണ്ട്
പൂവേ പൊലി പൊലി കേള്‍പ്പതുണ്ട്
കുമ്മാട്ടി പാടിയരികിലുണ്ട്
കൈകൊട്ടിപ്പാട്ടിന്റെ ശീലതുണ്ട്
എന്‍ നാവിലോണ രുചിയുമുണ്ട്
നേദിച്ച പൂവടച്ചൂടതുണ്ട്
നേന്ത്രപ്പഴത്തിന്‍ മധുരമുണ്ട്
നാലായ് വറുത്ത കായ് സ്വാദുമുണ്ട്
എന്റെ മനസ്സിലുമോണമുണ്ട്
സ്നേഹം വിളമ്പിയൊരോര്‍മയുണ്ട്
അത്തം കറുത്തതിന്‍ നോവതുണ്ട്
ഓണമകന്നതിന്‍ തേങ്ങലുണ്ട്
Labels: കവിത
11 Comments:
മധുരിക്കുന്ന ഓര്‍മ്മകളെല്ലേ കൈപ്പേറിയ ഇന്നിന്‍റെ അനുഭവങ്ങളേക്കാള്‍ നന്ന്.നല്ല വരികള്‍
KALAKI
nannayi,,
“ഓണമകന്നതിന്‍ തേങ്ങലുണ്ട്“
ഒരു പ്രത്യേകതയുമില്ലാതെ ഓണമകന്നുപോയതോര്‍ത്തു വിഷമിച്ചിരുന്നപ്പൊഴാണിത് വായിച്ചത്. നന്നായിരിക്കുന്നു. ഇനിയുമെഴുതണം.
വളരെ നന്നായിരിക്കുന്നു.
ഇനി തേങ്ങള്‍ ബാക്കി നില്‍ക്കും കുറച്ച് നാളുകള്‍ക്ക്.
അകന്ന ഓണവും അതുസമ്മാനിച്ച തേങ്ങലും മറ്റൊരോണത്തിന്റെ പ്രതീക്ഷകൂടിയല്ലേ..
ഇനി ഒത്തിരി നല്ലസ്വപ്നങ്ങളും ഒരുപാട് പ്രതീക്ഷയും തന്ന് വിടചൊല്ലട്ടേ ഈ ഓണം..
വാചാലമായ മൌനമേ.. നന്നായിട്ടുണ്ട്.
എന്റെ മനസ്സിലും ഓണമുണ്ട്, ഓണപ്പൂവിളി ഉണ്ട്, ഓണപൂക്കളമുണ്ട്, ഓണസദ്യയുമുണ്ട്. :) ഓണം എങ്ങനെ ഉണ്ടായിരുന്നു?
qw_er_ty
വല്യമ്മായി, ദീപു, കൈത്തിരി, ശാലിനി,ദിലീപ്, ഇത്തിരിവെട്ടം, ബിന്ദു,
നന്ദി! എല്ലാവര്‍ക്കും ഓണം നന്നായിരുന്നല്ലോ,ല്ലേ?
ഇത്തവണ ഇവിടെ ഓണം മനസ്സിലേ ഉണ്ടായിരുന്നുള്ളൂ. ഒരു സദ്യ പോലും വെച്ചില്ല.
qw_er_ty
Hi Indu,
Can I use tihs lyrics to tune it and compose? Please let me know.
sure.. Jo, Please go ahead.
HAI CHECHI GOOD LYRICS!!!!!!!!!!!
Post a Comment
<< Home