Sunday, November 12, 2006

ഉജ്ജ്വലനിമിഷം

ചുറ്റുമിരുട്ടു നിറയുന്നുവെങ്കിലും
ചിത്തത്തിനുള്ളില്‍ പ്രകാശമാണെപ്പൊഴും
എന്നുമേയന്യര്‍ക്കു നേര്‍വഴി കാട്ടുവാന്‍
എന്നും പതറാതെ മുന്നോട്ടു നീങ്ങുവാന്‍
വെട്ടം പരത്തി വിളങ്ങും മഹാപ്രഭോ
വെക്കമീയെന്നില്‍ നിറയ്ക്കൂ മഹാബലം!

അര്‍ക്കനെയിപ്പോള്‍ മറയ്ക്കുന്നു കാറുകള്‍
അദ്രിയില്‍ ചുറ്റിത്തിരിവൂ ചുഴലികള്‍
അമ്മറ കീറിക്കടന്നു മുന്നേറുവാന്‍
എന്‍ മനസ്സിന്റെ ചിറകുകള്‍ക്കാകുമോ?
എന്തിതെന്‍ ചുണ്ടില്‍ ചുരന്നു വന്നെത്തിയ
ശാന്തിമന്ത്രത്തിനും തീ പിടിക്കുന്നുവോ!

(1991-ല്‍ എക്സ്പ്രസ്സ് പത്രത്തില്‍ പ്രസിദ്ധീകരിച്ചത്)

Labels:

9 Comments:

Blogger അനംഗാരി said...

ഇന്ദു, കവിത നന്നായി.അഭിനന്ദനങ്ങള്‍.

ഓ:ടോ:പറ്റിയാല്‍ ഇ-തപാല്‍ മേല്‍‌വിലാസം ഒന്ന് തരാമോ?

November 12, 2006 6:51 PM  
Blogger സു | Su said...

ഇന്ദൂ :) നന്നായിട്ടുണ്ട്, പതിവുപോലെ.

qw_er_ty

November 13, 2006 4:05 AM  
Blogger മുസാഫിര്‍ said...

ശുപാപ്തി വിശ്വാസമുണര്‍ത്തുന്ന ഒരു നല്ല കവിത,ഇന്ദു.

November 13, 2006 9:57 PM  
Blogger ഇന്ദു | Preethy said...

അനംഗാരി, സന്തോഷം :) മേല്‍‌വിലാസം ഇതാ: indukr@gmail.com
സു, വളരെ സന്തോഷം. കുറച്ചു നാളായല്ലേ തമ്മില്‍ കണ്ടിട്ട് :)
മുസാഫിര്‍, നന്ദി. ശുഭാപ്തി വിശ്വാസത്തോടെ തുടങ്ങിയെങ്കിലും പതിയേ അത് പൊയ്പ്പോകുന്നോ എന്ന് അവസാന വരികളിലെ ഒരു സംശയം ശ്രദ്ധിച്ചല്ലോ, അല്ലേ?

qw_er_ty

November 14, 2006 10:22 PM  
Anonymous Anonymous said...

sariyanu avasanam viswasathinu ilakkam thattunnundu...kollam...praveen.my id devi1975@gmail

December 16, 2006 12:12 AM  
Blogger സ്പിന്നി said...

അസ്സലായിട്ടുന്ട് ട്ടോ.അഭിനന്ദനങ്ങള്‍.
സ്പിന്നി

January 07, 2007 9:47 PM  
Blogger Ramya TV said...

Adi poli!

March 30, 2007 5:38 PM  
Blogger Ramya TV said...

Addi polli!

March 30, 2007 5:39 PM  
Anonymous Anonymous said...

hey Ramya, Thanks :)

March 31, 2007 3:36 PM  

Post a Comment

<< Home