അന്നുമിന്നും
അന്ന്,
അന്നീയിരുളില്‍ ഞാനിങ്ങലയേ
വന്നൂ വിളക്കായ് നീയെന്നരികെ!
ഒഴിയാത്തഴലിന്‍ തിരമാലയെല്ലാം
അന്നു നീയാലെ പെയ്‌തങ്ങൊഴിഞ്ഞു!
ഇന്നും...
തല ചാച്ചുറങ്ങാന്‍ വിരിമാറിതുണ്ട്,
ഒരു താങ്ങു നല്‍കാന്‍ ഈ കൈക്കരുത്തും!
ഉരിയാതെ വന്നെന്‍ മിഴി പൊത്തി നില്‍ക്കെ
ഉതിരുന്ന മന്ദസ്മിതമെന്റെ ഭാഗ്യം!
Labels: കവിത
12 Comments:
അന്നുമിന്നും...
അന്നീയിരുളില്‍ ഞാനിങ്ങലയേ
വന്നൂ വിളക്കായ് നീയെന്നരികെ!
എന്നും...
ജീവിതപ്പാതയില്‍ ഒരു പാടു കാതം
കൈകോര്‍ത്തു നമ്മള്‍ നടക്കും.
എങ്കിലുമെന്നും ജ്വലിയ്ക്കുമാ പുഞ്ചിരി
മനസ്സിന്റെ മണിമുറ്റമാകെ.
:)
നന്ദി, സൂ... ഇത് മുഴുമിച്ചതിനു്!
‘എന്നും...’ ഞാന്‍ എഴുതാന്‍ തുനിഞ്ഞ് പിന്നെ വേണ്ടെന്നു വെച്ചതായിരുന്നു :)
നന്നായി. ഞാനും ഇതുപോലൊരു ചിന്ത ഒരു കുഞ്ഞു കവിതയിലാക്കാനാലോചിക്കുകയായിരുന്നു. ഇത്രയും നന്നാവില്ല!
സസ്നേഹം,
സന്തോഷ്
ഇന്ദു
ഈ 'കയ്യടക്കം' മനോഹരമായിരിക്കുന്നു..
‘അന്നും ഇന്നും എന്നും‘ നന്നായി.
വളരെ മനോഹരമായിട്ടുണ്ട് ഇന്ദു.
സൂ, ഏച്ചുകെട്ടിയിട്ടും ഒട്ടും മുഴച്ചുനില്‍ക്കുന്നില്ല.
വിശാലന്‍ പറഞപോലെ, അന്നും ഇന്നും എന്നും നന്നായി. ബ്ലോഗില്‍ ഇത് കവിതാക്കാലം. ഇക്കാലം ഞാന്‍ ആസ്വദിക്കുന്നു.-സു-
ആലോചിച്ചാലൊരന്തവുമില്ല...
ആലോചിച്ചില്ലേലൊരു കുന്തവുമില്ല..
എങ്കിലും ഞാനാലോചിക്കുകയായിരുന്നു....
ഇങ്ങിനെയൊക്കെയെഴുതാനെങ്ങിനെയാ കഴിയുന്നത്.....
ഒരു കവിതയ്ക്കു കമന്റുവെക്കാനുള്ള കപ്പാക്കിറ്റിയൊന്നുമില്ല, എങ്കിലും...
എനിക്കിഷ്ടായീ
ഇന്ദു,
കമ്മന്റ് കവിതയ്ക്കിട്ടല്ല.
നസീമയെന്ന പോസ്റ്റില്‍ കമ്മന്റിയതിന്റെ തുടര്‍ച്ചയെന്നോണം..
ഇവിടെ ഇപ്പോള്‍ വരുന്നുണ്ട് -- അതു പറയാനാണ്.
ഞാന്‍ ദാ, ഇപ്പോള്‍ തന്നെ കണ്ടതേയുള്ളൂ...
നന്ദി, ഏവൂരാനേ!
സന്തോഷ്,സൂഫി,വിശാലന്‍,സാക്ഷി, സുനില്‍, വക്കാരി,
നിങ്ങളൊക്കെ നന്നായെന്നു പറയുന്നത് വലിയ സന്തോഷം! നന്ദി!
Post a Comment
<< Home