ഈ രാത്രി കൂടെ...
ഇനിയുമൊരു രാവു പുലരുവാനുണ്ട്...
എന്നിത്തിരി വട്ടത്തില്‍ ഒരിറ്റു വെളിച്ചം വീഴുവാന്‍
ഈ നീണ്ട രാവു കൂടെ ഞാന്‍ കാത്തിരിക്കാം
നിറനിലാവിന് മഴനാരില് ഒരു വേണു ഗാനത്തിന്
കിനാവോടെ എനിക്കിന്നിറങ്ങാം
ഇലച്ചാര്ത്തിനൊപ്പം എനിക്കുമിന്നാടാം
രാക്കുയിലിനൊപ്പം ഞാനുമൊരു രാഗം മൂളും
തനിയെ, തനിയെ..
ഇനിയുമൊരു രാവു പുലരുവാനുണ്ട്...
പിന്നെ, നീയുമെനിക്കൊപ്പം!
നീ മൂളും രാഗത്തിനൊത്തൊന്നു താളം ചവിട്ടണം
പകലിന് നെരിപ്പോടില്‍ താങ്ങായെനിക്കു നീ വേണം!
കാത്തിരിക്കാം, ഞാനീ രാത്രി കൂടെ...
0 Comments:
Post a Comment
<< Home