വാവാവുറങ്ങുണ്ണീ...
ഊയലാടുണ്ണീ, ഊയലാട്,
താലോലം തൂമലരൂയലാട്,
താരാട്ടിന്‍ താളത്തിലൂയലാട്,
ആലോലമെന്‍ കുരുന്നൂയലാട്,
മാനത്തെ പൊന്‍വിളക്കങ്ങു കണ്ടോ?
മുത്തിനെ നോക്കിച്ചിരിക്കുന്നുവോ?
ആരാരും കേറാത്ത മാളിക മേല്‍
ആയിരം താരകള്‍ പൂത്ത കണ്ടോ!
ആലിലതെന്നലിന്നീ വഴിയെ
കുഞ്ഞിനെ താരാട്ടാന്‍ വന്നതാണോ?
പാരിജാതം പൂത്തു നിന്നതെന്തേ
പൂമണമൂട്ടിയുറക്കുവാനോ?
എന്‍ മണിക്കുട്ടന്‍ ചിരിക്കയാണോ
പൂനിലാവിങ്ങു പരക്കയാണോ
നേരമിന്നേറെയായ് പൊന്നുമോനേ
ആരോമലെന്നുണ്ണി വാവുറങ്ങ്
വാവുറങ്ങുണ്ണീ, വാവുറങ്ങ്,
താലോലം തൂമലര്‍ വാവുറങ്ങ്,
താരാട്ടിനീണത്തില്‍ വാവുറങ്ങ്,
ആലോലമെന്‍ കുഞ്ഞു വാവുറങ്ങ്...
ജോ കൊടുത്ത ഈണത്തില്‍, മീരയുടെ മനോഹരമായ ശബ്ദത്തില്‍ ഈ താരാട്ട് ഇവിടെ കേള്‍ക്കാം..
Labels: കവിത
65 Comments:
അസ്സലായ്ണ്ട് ഇന്ദു
കുറേ കാലത്തിനു ശേഷം ഒരു കവിത എനിക്കു ബോധിക്കുന്ന ഒരു താളത്തില്‍ മൂളുവാന്‍ കഴിഞ്ഞു.
താരാട്ടിന്റെ ഈണവും, ലാളിത്യവും, നൈര്‍മ്മല്യവും നിറഞ്ഞ കവിത
ഇന്ദു, മനോഹരമായിരിക്കുന്നു
ആയിരം താരകള്‍ പൂത്ത രാവില്‍,
പാരിജാതത്തിന്റെ പൂമണമേറ്റ്
താരാട്ടിനീണത്തില്‍ ഉണ്ണി വാവുറങ്ങുമ്പോള്‍
അമ്മ എന്ന സ്നേഹം മഞ്ഞുതുള്ളികളായ് പെയ്തിറങ്ങുന്നു
അതീവ ഹൃദ്യം.
സസ്നേഹം,
സന്തോഷ്
ഇന്ദു, നന്ദി. എന്റെ കുഞ്ഞിക്ക് പാടിക്കൊടുക്കാന്‍ പുതിയൊരു പാട്ടായി.
ഇന്ദു :) വളരെ നന്നായിട്ടുണ്ട്.
This comment has been removed by a blog administrator.
ഒരു കുഞ്ഞു വാവയുണ്ടായിരുന്നെങ്കില്‍..... Very very very good - ഇന്ദു.
അറിയുന്ന താരാട്ടുകളെല്ലാം, എല്ലാരും കൂടി ഒന്ന് എഴുതിയിട്ടാ നന്നായിരുന്നു.
എങ്കില്‍ ഗംഭീരമായി. ജോയുടെ സ്വരത്തിനായി കാത്തിരിക്കുന്നു.
തുളസി..പതിവ് പോലെ മെയില്‍ മാടു
വളരെ നല്ല വരികള്‍. തുളസിയാണെന്നെ ഇവിടെ എത്തിച്ചത്.
വായിച്ചപ്പോള്‍ തന്നെ മനസ്സിലൊരീണം ഓടി വന്നു. ഈ വരികള്‍ക്ക് ഞാന്‍ ഒരീണം നല്‍കി പാടിക്കോട്ടെ? മറുപടി ലഭിച്ചതിനു ശേഷം ഞാന്‍ പാട്ട് റെക്കോര്‍ഡ് ചെയ്യാം.
നന്ദി.
നല്ല കവിത, ഇന്ദൂ.
ഇനി ജോ ഒന്നു പാടിക്കേള്‍ക്കുകയും കൂടി ചെയ്താല്‍...
ഇതിനൊക്കെ അനുവാദം വേണോ, ജോ?
ജോ പാടിയിട്ട് കേള്‍ക്കുന്നതില്‍ പരം സന്തോഷമെന്തുണ്ട്? :)
കവിതയെന്നാല്‍ സംഗീതം ചുരത്തുന്നവയാകണം.
മനോഹരമായിരിക്കുന്നു ഇന്ദൂ.
ജോ ഈണം തുടങ്ങിയിരിക്കും ഇപ്പോള്‍. കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുന്നു.
നന്ദി, പിന്നെ ഇന്ദു (chechi??) പാട്ടു പാടുമോ? അങ്ങിനെയാണെങ്കില്‍ ഈണമിട്ടതിനു ശേഷം ഞാനതങ്ങോട്ടയക്കാം.
Please email me at jocalling(at)gmail(dot)com
ഇല്ല, ഞാന്‍ പാട്ടു പാടാറില്ല. ജോ തന്നെ പാടിക്കോളൂ...
ഇന്ധുപുഷ്പം ചൂടി നില്‍ക്കും രാത്ര്റികളില്‍, നെഞ്ചില്‍ പാലാഴിയുമേന്തി നില്‍ക്കും അമ്മമാറ്‍ക്കു പാട്ടു പാടി ഉറക്കാനായി ഒരു ഇന്ധു ഗീതം.
ചാഞ്ചക്കം ചാഞ്ചക്കം... എനിക്കുറക്കം വരുന്നു. അമ്മയുടെ സ്വാന്തന സ്പറ്‍ശം എന്റെ നെറുകേയില്‍..
വെറുതെ തൊന്നിയതാകാം.......
spelling mistakess.... bear with me.
മനോഹരം!
പെരിങ്ങൊടന്‍ പറഞ്ഞതു പോലെ,കുറെ നാളുകള്‍ക്കു ശേഷം താരാട്ടിന്റെ നൈര്‍മ്മല്യവും ലാളിത്യവും , നിറഞ്ഞൊഴുകിയ കവിത
അവിടെ മണിക്കുട്ടനാണോ ഇന്ദൂ, എന്തായാലും ഭാഗ്യവാന്‍ !! അമ്മ എഴുതിയ ഇത്രേം നല്ല പാട്ടുകള്‍ കേട്ടു തൊട്ടിലിലാടിയുറങ്ങാമല്ലോ.
ഇനിയിതു ജോ പാടീം കൂടി കേള്‍ക്കണം. മിക്കവാറും, ഇന്നു ഭൂലോകത്തില്‍ നേരം പുലരുന്നതു ജോയുടെ ഇമ്പമാര്‍ന്ന ശബ്ദത്തിലീ താരാട്ട് കേട്ടാരിക്കും. അതു കേട്ടു പടിച്ചിട്ടു വേണം, ആട്ടാന്‍ പറ്റിയ തൊട്ടിലില്ലെങ്കിലും എന്റെ കണ്മണിക്കുമിതു പാടിക്കൊടുക്കാന്‍ .
വിശപ്പിന്റെ താരാട്ടു മാത്രം കേട്ടുറങ്ങിയ കാലം ഓര്‍മ്മകളെ പൊള്ളിച്ചിരുന്നതു കൊണ്ടാവാം താരാട്ടുകളൊന്നും എന്നെ സ്പര്‍ശിക്കാതെ പോയത്. ഇന്നിപ്പോള്‍ കിട്ടാതെപോയതെല്ലാം തിരികെ കൊടുക്കാന്‍ തയ്യാറെടുത്ത് ഞാനെന്റെ പുറന്തോടുകള്‍ മെല്ലെയിളക്കി മാറ്റുമ്പോള്‍ ഉള്ളിലെവിടെയോ ആര്‍ദ്രതയുടെ വിരല്‍സ്പര്‍ശമായി ഈ താരാട്ട്..
ഇന്ദു ചേച്ചി,
പാട്ട് തയ്യാറായിട്ടുണ്ട്. ഈ പാട്ട് പെണ്‍ ശബ്ദത്തില്‍ ഒന്നു കൂടെ മനോഹരമാവുമെന്ന് തോന്നി.
മീര മനോഹര്‍ (http://swarasthaanam.blogspot.com) ഈ പാട്ടു പാടാമെന്നേറ്റിട്ടുണ്ട്. അത് കിട്ടിയാലുടന്‍ അറിയിക്കാം.
സന്തോഷം, ജോ! മീരയുടെ പാട്ടു കേള്‍ക്കാന്‍ കാത്തിരിക്കുന്നു.
നമ്മള്‍ ബ്ലോഗരുടെയോരോ ഭാഗ്യങ്ങളേ...
പാട്ടിനായ് ഞാനും കാത്തിരിക്കുന്നു.
തന്നെ വിശാലാ തന്നെ.
എഴുത്തു്, അതിന്റെ ഈണം, അതിന്റെ പാട്ടു് സർവ്വവും ഇവിടെ ലഭ്യം.
എന്റെ കാര്യം പ്രത്യേകമായെടുത്താൽ-
പത്തായം പെറുന്നു ചക്കി കുത്തുന്നു അമ്മ വെക്കുന്നു ‘ഉണ്ണുകാ‘ന്നുള്ള വിഷമം പിടിച്ച കാര്യം മാത്രം എനിക്കു് - എന്നും പറയാം.
ഇന്ദൂനോടു പറയാനുള്ളതു ഞാൻ മുൻപു പറഞ്ഞു. ന്നാലും വന്ന സ്ഥിതിക്കു് ഒന്നൂടെ പറയാം. കൊള്ളാം കേട്ടോ, ഇങ്ങനെയൊക്കെ തന്നെ എഴുതണം. കവിതേം താങ്ങിപ്പിടിച്ചു് അർഥമറിയനോടേണ്ടല്ലോ!
( ഇലമൂടും വഴിയരികിൽ...ഞാനൊന്നു് ട്യൂൺ ചെയ്തതായിരുന്നു മുൻപു്. എന്റേ ഈണവും എന്റേ തന്നെ സ്വരവും ചേർന്നപ്പോൾ, ആഹാ എന്താ രസം!കേട്ടവർ കേട്ടവർ ഓടിച്ചിട്ടടിച്ചു)
Indu:
I am looking for a good lyricist for some of my songs (mallu). Is it possible that you could send an e-mail to : cfdmodeler-dhool@yahoo.com.
I read your thaaraattu. very nice ! I am kinda slow in reading malayalam. May be if somebody sings or something I may be able to get it easily in my head :)
ഇന്ദൂ,
പാട്ട് തയ്യാര്‍! ദയവായി നാളെ (തിങ്കളാഴ്ച്ച) എന്റെ ബ്ലോഗ് സന്ദര്‍ശിക്കുക. അഭിപ്രായം അറിയിക്കുക.
പിന്നെ തൊട്ടു മുന്‍പേ എഴുതിയ മുരളി വളരെ നല്ല ഒരു കമ്പോസറും ഗായകനും ആണ്. നിങ്ങള്‍ രണ്ട് പേരും ചേര്‍ന്നുള്ള പാട്ടുകള്‍ക്കായി കാത്തിരിക്കുന്നു.
Murali, it will be really great if you guys work together. Looking forward to that.
ഇന്ദുട്ടീ (എനിക്കു സംശയല്ല്യാ, കുട്ട്യന്നെ, ഇനിപ്പൊ കുട്ടിക്കൊരു കുട്ടിണ്ടെങ്കിലും കൂടി)
സാധാരണഗതീല്‍ എന്നെ കരയിച്ച ആളുകളോട് എനിക്കത്ര ഇഷ്ടൊന്നും തോന്നാറില്യ. പക്ഷെ ഇത്തവണ മീര പാട്യേ ഇന്ദുന്‍റെ താരാട്ട് ജോ കേള്‍പ്പിച്ചു തന്നപ്പോ അറിയാണ്ടെ കണ്ണു നിറഞ്ഞു പോയി. ഒരുപാടു നന്ദി.ഇനീം ജോടെ കൂടേം, മുരളിടെ കൂടെമൊക്കെ ഒരുപാടൊരുപാട് പാട്ടുകള്‍ ണ്ടാവട്ടെ.
സ്നേഹം...നിറച്ചും
Can you or anyone else send me a translation of this in English? A friend asked me for this. Will be a great help.
ഇന്ദൂസേ, ഈ താരാട്ടും ഇഷ്ടായി ട്ടോ. “നീയെന്നില്‍ വളര്‍ന്നവനെന്നെ വളര്‍ത്തിയോന്‍“ എന്ന ഒറ്റ വരി വരി മനസ്സിന്നും മായുന്നില്ല...:)
ജോ കൊടുത്ത ഈണത്തില്‍,മീരയുടെ മനോഹരമായ ശബ്ദത്തില്‍ ഈ താരാട്ട് ഇവിടെ കേള്‍ക്കാം..
href=http://jocalling.blogspot.com/2006/03/indus-poem-with-my-tune-in-meeras.html
നന്ദി, ജോ! നന്ദി, മീര!
ഓരോ നിമിഷവും കാത്തിരിക്കുകയായിരുന്നു ഈ പാട്ടു കേള്‍ക്കാന്‍ വേണ്ടി.
എന്തായാലും എളുപ്പത്തില്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ആ സൈറ്റ് യോജിക്കുന്നില്ല എന്നു തോന്നുന്നു.
Shall I upload it to another page and hint the link here?
ഇന്ദുവിന്റെ പാട്ട് ജോയുടെ ഈണത്തില്‍ മീര പാടിയത്!
വിശ്വം ദയവായി അതു ചെയ്യുക. i'm stuck at rapidshare :-(
തകര്‍ത്തൂന്ന് പറഞ്ഞാല്‍ തകര്‍ത്തൂ...യെന്തിറ്റാ അലക്ക് ഹോ! ഗംഭീരായിട്ടുണ്ട്. ഇന്ദുവിനും ജോവിനും മീരക്കും നന്ദി.
---
ഈ കവിത ഞാന്‍ സ്വയം ട്യൂണിട്ട് ഓഫീസിലിരുന്ന് പാടി നോക്കിയിരുന്നു. ‘ഇതേ പോലെന്നെ’. നിര്‍ത്തി. ഇനി മേലാല്‍ ഞാന്‍ ട്യൂണിടില്ല, പാടുകയുമില്ല. ഹോ..ആലോചിക്കുമ്പോള്‍ ശരീരം വിറക്കുന്നു. വീട്ടില്‍ പോയി പാടാഞ്ഞത് ഭാഗ്യായി!
അതേ പാട്ട് MP3 ആയി എളുപ്പത്തില്‍ ഡൌണ്‍ലോഡ് ചെയ്യാന്‍...
വിശ്വം
me 2 stuck with rapidshare ; plz upload it somewhere else
me 2
ഞമ്മളും
ഞാനുറങ്ങുകയാണ്..ഉറക്കമുണറ്ന്ന ഞാനഭിമാനിക്കുന്നു
ഈ പ്രതിഭകളൊക്കെ എന്റെ സൌഹൃദപരിധിക്കുള്ളിലാണെന്ന തിരിച്ചറിവിൽ
ഇന്ദു, ജോ, മീര ഈ വിരുന്നിനു നന്ദി
ഇന്ദൂ... വളരെ സന്തോഷമായി.... നല്ല കവിത, നല്ല ഈണം, നല്ല ആലാപനം....
ബിന്ദു
ഇന്ദൂ, ജോ, മീര, എന്താണ് പറയേണ്ടതെന്നറിയില്ല... വാക്കുകൾ കിട്ടുന്നില്ല... സത്യം..
ഗംഭീരം......അതിമനോഹരം....
കേട്ടു, ഡൌണ്‍ലോഡ് ചെയ്തു, ലൂപ്പില്‍ ഇട്ട് പാടുന്നുണ്ട് പിന്നാമ്പുറത്ത്. കുറേക്കാലം കൂടി ഇരുന്ന് ഒരു താരാട്ട് കേട്ടു. അസ്സലായിട്ടുണ്ട് ട്ടോ!
ഇനിയുമീയാരമത്തിലനന്തമാം പൊന്നൊളി ചിന്തിടട്ടേ!!!!!!
Thanks everyone.
Indu, I hope this is just a beginning. :-)
Viswaprabha -- Thank you Viswam chettaa. I appreciate it very much.
വളരെ സ്വാഭാവികതയുള്ള ആലാപനം, അതുകൊണ്ടു തന്നെ ഗായികയുടെ ഉച്ചാരണത്തെ കുറിച്ചുള്ള എന്റെ പരാതികള്‍ ഞാന്‍ സൌകര്യപൂര്‍വ്വം വിസ്മരിക്കട്ടെ..
ജോ, ഈ കൂട്ടായ്മകള്‍ എന്നും നിലനില്‍ക്കട്ടെ എന്നു മറ്റേവരേയും പോലെ ഞാനും പ്രാര്‍ത്ഥിക്കുന്നു.
ഉച്ചാരണം എന്നെ അലോസരപ്പെടുത്തിയില്ല.
അത്മാവിലേക്ക് ആഴ്ന്നിറങ്ങാന്‍ അതൊരു തടസമായില്ല.
ഇന്ദു, മീര & ജോ,
ഈ കൃതജ്ഞത ഹൃദയത്തില്‍ നിന്നാണ്, സ്വീകരിച്ചാലും....
വിശ്വം, താങ്കള്‍ക്കും നന്ദി!
This comment has been removed by a blog administrator.
OFF TOPIC:
The Google has started providing free websites to all GMail owners.
The long anticipated service has many advantages!
1. Simple on-line editing ( in a different style)
2. No POP-UPs, ad blocks etc.
3. Off-site linking is possible.
4. 100 MB total size.
5. Can upload bigger files. (Don't know how far big yet. Not tried).
6. No band-width limits ( as I understand so far)
7. Further options for advanced off-line HTML editing and structuring.
8. No blockages by local ISPs (so far....)
9. Google's own search efficiency
etc. etc.
However, it is a little tricky to get one sign-up!
I got one, a few days ago.
As you go to the sign-up page, you may get a message that currently the sign-up is not available. You may add your own GMAIL ID or EMail address to the waiting list.
And then for a few days, look out for a special small e-mail from Google Page! It may be just a mail without even any text in the content area!
Now you may login to your gmail.com account and then goto pages.google.com again! You will be presented with the great gift!
For a beautiful sample on how Googlepages can look like, See the Blog Superstar's page!
Happy Google-paging!
എന്റമ്മച്ചിയേ, ഇതാണോ സിബു?
പണ്ടു നിളയെ എടുത്തുകൊണ്ടിരിക്കുന്ന പടത്തില്‍ നിന്നു് സിബുവിനെപ്പറ്റി ഒരു ധാരണയുണ്ടായിരുന്നു. സിബുവിന്റെ ശബ്ദം കേട്ടപ്പോള്‍ വേറൊരു രൂപം മനസ്സിലുണ്ടായിരുന്നു. വിവാഹവാര്‍ഷികത്തിന്റെ ചിത്രത്തില്‍ നിന്നു വേറൊരു രൂപവും. ദാ, ഇതിപ്പോള്‍ തികച്ചും വ്യത്യസ്തമായ വേറൊരു രൂപവും. ഇവനാരു്, ക്ലേ ക്യാമലോ?
ഏതായാലും ചുള്ളനെ നേരിട്ടു കാണിച്ചുതന്നതിനു വിശ്വത്തിനു നന്ദി. എവിടെയോ കണ്ടുമറന്ന മുഖം. ഇതു് ഇപ്പോഴത്തെ രൂപം തന്നെയാണോ സിബ്വേ?
പാട്ടു കേട്ടു. മനോഹരം! ഇന്ദുവിനും ജോയ്ക്കും മീരയ്ക്കും നന്ദി.
മറ്റു പലരും പറഞ്ഞ ഉച്ചാരണപ്രശ്നങ്ങളൊന്നും എനിക്കു തോന്നിയില്ലല്ലോ. ഒന്നുകൂടി കേട്ടിട്ടു പറയാം...
ലയിച്ചുറങ്ങുന്നതിനു മുന്‍പ് എല്ലാവര്‍ക്കും ‘ഗുഡ് ണൈറ്റ്’..
ഒരു കാര്യം കൂടി..ഉമേഷ്ജീ. അതെ എന്നും ഒരേ മുഖം കണ്ണാടിയില്‍ ,ബോറല്ലേ, ഒരു മാറ്റമൊക്കെ വേണ്ടെ! ഒരു താടി, ഒരു ക്ലീന്‍, പിന്നെ ഒരു ഫ്രഞ്ചന്‍ ,അങ്ങനെയെന്തെല്ലാം സാധ്യതകള്‍ :)
ഇന്റര്‍നെറ്റില്‍ ഇതുവരെ ഫോട്ടോ ഇടാത്തവര്‍ ദയവായി ഇനിയത് ചെയ്യരുതേ.. ഇതുപോലെ ക്ലേ ക്യാമല്‍ എന്നൊക്കെ കേള്‍ക്കേണ്ടിവരും. BTW, എന്തൂട്ടാ ഈ സാധനം? എല്ലാ പടത്തിലും എനിക്ക് ഒരു ഒട്ടകത്തിന്റെ ഛായയാണെന്നാണോ? അതും കളിമണ്ണു കുഴച്ചു വച്ചപോലെ.. എന്നാലും വിശ്വം ഈ ചതി വേണ്ടായിരുന്നു.. :)
ഫോട്ടോ വെറും മൂന്നാഴ്ച പഴക്കമാത്രമുള്ളത്. INS-ന്റെ ഉത്തരവ് പ്രകാരം വിസയ്ക്ക് വേണ്ടി കണ്ണട വയ്ക്കാതെ എടുത്ത ഫോട്ടോ ആണ്.
ജോ, ഇന്ദു, മീര, ഈ കൂട്ടുകൃഷി ഗംഭീരമാവുന്നുണ്ട്. അഭിനന്ദനങ്ങള്‍!
ചിലവാക്കുകളില്‍ 'ര'/'റ' പ്രശ്നം ശ്രദ്ധിച്ചു.. പക്ഷെ, അതൊന്നും സാരമാക്കാനില്ല. ലതാ മങ്കേഷ്ക്കര്‍ മുതല്‍ വായില്‍ നെല്ലിക്കയിട്ട് ദലീമ പാടുന്നതുവരെ കേട്ട് നമ്മള്‍ കയ്യടിച്ചതല്ലേ.. എന്നിട്ടാണോ? :)
അയ്യോ, ക്ലേ ക്യാമലിനെ അറിയില്ലേ? “മാന്‍ഡ്രേക്കും ക്ലേ ക്യാമലും” വായിച്ചിട്ടില്ലേ. എന്നാല്‍ പറഞ്ഞുതരാം.
മാന്ത്രികനായ മാന്‍ഡ്രേക്കിനെ അറിയുമല്ലോ. കക്ഷി പണ്ടു പിടിച്ചുകൊടുത്ത ഒരു കുറ്റവാളിയാണു ക്ലേ ക്യാമല്‍. മോഷണം നടത്തുന്നിടത്തെല്ലാം ഒരു കളിമണ്‍ ഒട്ടകത്തെ അങ്ങേര്‍ വെയ്ക്കുന്നതു കൊണ്ടാണു് ആ പേരു്. അതേ ആളുകള്‍ക്കറിയൂ. യഥാര്‍ത്ഥപേരോ രൂപമോ ആര്‍ക്കും അറിയില്ല.
ഞൊടിയിടയ്ക്കുള്ളില്‍ മുഖച്ഛായ ഉള്‍പ്പെടെ വേഷം മാറലാണു് ക്ലേ ക്യാമലിന്റെ കഴിവു്. അങ്ങേരുടെ കയ്യിലെ സഞ്ചിയിലുള്ള സാധനങ്ങളുപയോഗിച്ചു് ആരുടെ ഛായയിലുള്ള മുഖാവരണം വേണമെങ്കിലും അയാള്‍ ഉണ്ടാക്കും. ഒരിക്കല്‍ ജെയിലില്‍ വന്ന ഒരു പത്രപ്രവര്‍ത്തകന്റെ വേഷം ധരിച്ചു് ഇഷ്ടന്‍ വെളിയില്‍ ചാടിയിട്ടുണ്ടു്.
അവസാനം മാന്‍ഡ്രേക്ക് അതേ ടെക്നിക് ഉപയോഗിച്ചു ഒരു വല്യമ്മയുടെ വേഷം കെട്ടി അങ്ങേരെ പിടികൂടി. ദ എന്‍ഡ്.
പണ്ടു് ഇതു് മനോരമയില്‍ വന്നിരുന്നു. പിന്നീടു് വിദ്യാര്‍ത്ഥിമിത്രം ഇതു പുസ്തകരൂപത്തിലും പ്രസിദ്ധീകരിച്ചിരുന്നു. എട്ടൊമ്പതു വയസ്സുള്ളപ്പോള്‍ ആ കോമിക് പുസ്തകം മുഴുവനും പലതവണ വായിച്ച ഓര്‍മ്മയുണ്ടു്.
നമുക്കു പരിചിതമായ കാര്യങ്ങള്‍ മറ്റുള്ളവര്‍ക്കും അറിയാം എന്ന തെറ്റിദ്ധാരണ എല്ലാവര്‍ക്കും ഉണ്ടല്ലോ. അതു കൊണ്ടു പറ്റിയതാണു്. ക്ഷമിക്കണേ!
കൂടുതല്‍ വിവരങ്ങള്‍ക്കു് മാന്‍ഡ്രേക്കിനെപ്പറ്റിയുള്ള വിക്കിപീഡിയ ലേഖനം നോക്കുക. അയാള്‍ക്കു് black monkey എന്നു പേരുള്ള ഒരു മകളും ഉണ്ടത്രേ.
ഞാന്‍ വായിച്ച പുസ്തകം കൂടാതെ Return of Clay Camel തുടങ്ങി വേറെയും പുസ്തകങ്ങളുണ്ടെന്നാണു ഗൂഗിളമ്മച്ചി പറയുന്നതു്. കരിങ്കുരങ്ങത്തിയുടെ കളികള്‍ വേറെയും. ഇനി ഇതൊക്കെ എവിടെയാണോ കിട്ടുക. നര്‍ദയെയും കര്‍മ്മയെയും കണ്ടിട്ടു കാലമെത്രയായി...
ആകെപ്പാടെ ഒരു നോവാല്‍ജിയ...
മനോഹരം.. എല്ലാവര്‍ക്കും അകം നിറഞ്ഞ നന്ദി.. അഭിനന്ദനങ്ങള്‍.
ജോയുടെ ഈണവും മീരയുടെ ആലാപനവും കേട്ടു കഴിഞ്ഞപ്പോള്‍ ഇത് വേറൊരു രീതിയില്‍ ആയിരുന്നു ഞാന്‍ മൂളിക്കൊണ്ടിരുന്നത് എന്ന് ഓര്‍ക്കാനേ പറ്റുന്നില്ല.
പ്രതിഭാധനരേ.. ഇനിയും പ്രതീക്ഷിക്കുന്നു.
ഇന്ദൂ കമന്റ് ഞാന്‍ ജോയുടെ ബ്ലോഗ്ഗിലിട്ടിട്ടുണ്ടേ - ജോയുടെ സംഭാവനയാണ് വലുതെന്ന തോന്നല്‍ കൊണ്ടല്ല (കോആന്‍- രണ്ടു കരം കൂട്ടിയടിച്ചുണ്ടാക്കുന്ന ശബ്ദത്തില്‍ ഒരു കൈയുടെ പങ്കെത്രയാണ്?) പാട്ടു കേട്ടത് അവിടെന്നായതുകൊണ്ട് കമന്റും അവിടെയിട്ടു
ഓ ടോ.
ഞാനിത്തവണ വെക്കേഷനു പോയപ്പോ കൊല്ലം വിദ്യാര്‍ത്ഥിമിത്രത്തില്‍ പോയി "ഇരുമ്പു കൈ മായാവി" കീലാവിയിലെ സ്വര്‍ണ്ണ ഗുഹ എന്നീ പുസ്തകങ്ങള്‍ തിരക്കി ഉമേഷേ (കിട്ടാനില്ല. മാന്ത്രികനെപ്പോലെ നടക്കുന്ന ഭൂതവും മരിച്ചു ഇതു ഹരി പോത്തന്റെ അനിയന്‍ ഹാരി പൊട്ടന്റെ കാലം)
ഇരുമ്പുകൈ മായാവിയില്ലെങ്കിലും, അത്രയ്ക്കത്യാവശ്യമാണെങ്കില്‍, പഴയ ബാലരമ മായാവിയെ തരാം. വേണമെങ്കില്‍ മെയില്‍ ഐഡി പറഞ്ഞോളൂ.
This comment has been removed by a blog administrator.
നേരത്തെ പോസ്റ്റാന്‍ ശ്രമിച്ചതു കാണാനില്ലാ. എന്റെ ഐ ഡി
devanandpillaiഅറ്റ്ജീമെയില്‍.കോം
എതനോണിമാഷാ ഇതു? സുനില്‍ (വായനശാല?)ആണോ?
ജോയുടെ പാട്ടുകള്‍പോലെ ചിത്രങ്ങളും ശ്രദ്ധിക്കപ്പെടേണ്ടതാണ്.
ഇതൊന്നു കാണൂ
മനോഹരമായിരിക്കുന്നു..
ഇന്നാണ് കേള്‍ക്കാന്‍ കഴിഞ്ഞത്..
ഒരു നിമിഷം, കാതില്‍ ആലോലമൂഞ്ഞാലു കെട്ടുന്ന മുത്തശ്ശിയുടെ തോളില്‍ തല ചായ്ച് ഒന്നു കണ്ണടച്ചുവോ....
എല്ലാര്‍ക്കും ഒരുപാട് നന്ദി!
ഇനിയിപ്പോ
നന്ദിയാരോടു ഞാന്‍ ചൊല്ലേണ്ടൂ?
സ്നേഹം തുളുമ്പുമീയീണം കൊടുത്തതാം ‘ജോ’വിനോ?
വാത്സല്യമോടിത് പാടിപ്പകര്‍ത്തിയ മീരയ്ക്കോ?
അതോ, ഇവിടെ വന്ന് കമന്റി പ്രോത്സാഹിപ്പിച്ച എല്ലാവര്‍ക്കുമോ? :)
എല്ലാവര്‍ക്കുമുള്ള നന്ദി രേഖപ്പെടുത്തട്ടെ!
ഇന്ദു, പിന്നെ ബ്ലോഗ് സുഹ്ര്‌ത്തുക്കളേ,
ഈ ഗാനത്തിന് ഓര്‍ക്കസ്ട്രേഷന്‍ നല്‍കാനുള്ള പരിപാടികള്‍ നടക്കുന്നുണ്ട്. ബ്ലോഗ്സ്വര എന്ന ഓണ്‍ലൈന്‍ ആല്‍ബത്തിലൂടെ ഇത് വരുന്നതാണ്.
Post a Comment
<< Home