കുടിയിറക്കല്‍
ഭാവസാന്ദ്രമായി ജോ ഈ കവിത ആലപിക്കുന്നതു കേള്‍ക്കൂ...
പടിയിറങ്ങുവാനൊരു രാവു ബാക്കിയി-
ന്നൊടുവിലെക്കിളി തേങ്ങിപ്പറന്നു പോയ്
പൂമുഖത്താരോ കൊളുത്തിയ നെയ്‌ച്ചിരാ-
താടിക്കളിക്കുന്നു കാറ്റിന്റെ കൈകളില്‍
ഞാറ്റുവേലക്കുളിര്‍ പായല്‍പ്പുതപ്പാലേ
പാടെ മറക്കും പടവുകള്‍ താണ്ടിയാല്‍,
മാമ്പഴത്തൂമണമോടിക്കളിക്കുന്ന
ചെമ്പകത്തോട്ടം നടന്നു കയറിയാല്‍,
എത്തുന്നതീ പടിവാതിലില്‍, മുട്ടിയാല്‍
എത്തിനോക്കുന്ന വാല്‍സല്യമെന്നമ്മ!
എന്തിതിന്നു നിറയുന്നു നിന്‍ മിഴി
എന്നു പോലുമാരായുവാനായില്ല!
പടിയിറക്കിടാം നിങ്ങള്‍ക്കു ഞങ്ങളെ,
കുടിയിറങ്ങില്ല, ഞങ്ങടെ ഓര്‍മകള്‍!
ഇവിടെ നോവില്‍ നനഞ്ഞൊരെന്നോര്‍മകള്‍
മറവിക്കണ്‍പെടാതൊളിച്ചു നിന്നിടും!
Labels: കവിത
9 Comments:
പടിയിറക്കിടാം നിങ്ങള്‍ക്കു ഞങ്ങളെ,
കുടിയിറങ്ങില്ല, ഞങ്ങടെ ഓര്‍മകള്‍!
ഇവിടെ നോവില്‍ നനഞ്ഞൊരെന്നോര്‍മകള്‍
മറവിക്കണ്‍പെടാതൊളിച്ചു നിന്നിടും.
എത്ര ദൂരം താണ്ടിയാലും തിരിച്ചെത്തുന്ന മുറ്റം! ഓര്‍മയുടെ മുറ്റം.
ഇന്ദു കവിത മാത്രേ എഴുതുകയുള്ളോ? ഒരു സംശയം ചോദിച്ചു എന്നേയുള്ളൂട്ടോ. :)
ചെറുതായി എല്ലാത്തിലും കൈ വെച്ചിരുന്നു, ബിന്ദു. കവിത എഴുതുമ്പോഴാണ് കൂടുതല്‍ തൃപ്തി തോന്നാറെന്നു മാത്രം.
നമ്മളെ പടിയിറക്കാന്‍ എളുപ്പമാണ്, പക്ഷേ ഓര്‍മ്മകളെ ആര്‍ക്കും പടിയിറക്കാന്‍ പറ്റില്ലല്ലോ, അതൊരാശ്വാസമല്ലേ. ഇന്നാണ് ഇന്ദുവിന്റെ ബ്ലൊഗില്‍ വന്നത്, കവിതകള്‍ നന്നായിട്ടുണ്ട്. പഠനകാലത്ത് കവിതയെഴുതുമായിരുന്നു, ഇപ്പൊള്‍ വായിച്ച കവിതകള്‍ പോലും മറന്നു പോയിരിക്കുന്നു.
indu ..
JO yude blog-il , ee kavitha yude valare manoharamaaya aalaapanam kettoo... nannaayittu ezhuthiyittuntu ... othiri touching aayittu ..very nostalgic it is ..very much .. yet to explore rest of urs .. keep penning such beautiful lyrics .. :) ..
thank you.. ann :)
Preethy, valare touching. enthoru bhangi. so very beautiul.
:) vidya
Vidya, Thanks ketto.. :)
Varikal 🔥🔥🔥🔥
Post a Comment
<< Home