Thursday, June 29, 2006

കൊച്ചു കൊച്ചു മോഹങ്ങള്‍

[എന്റെ മോന്‌ വായിച്ചു കൊടുക്കുന്ന കുട്ടിക്കഥകളിലെ
പൊട്ടും പൊടിയും കോര്‍ത്തിണക്കി ഇതാ ഒരെണ്ണം... ]

മാരിക്കാര്‍മുകില്‍ മുകളേറി
മഴവില്ലൂഞ്ഞാലൊന്നാടി
ചെമ്മാനത്തെ പഴുപ്പൊത്ത
ചെമ്പഴമൊന്നു പറിക്കേണം!

രാവിന്‍ തോണി തുഴഞ്ഞെത്തി
പാല്‍നിറമൊത്തൊരു പൂര്‍ണേന്ദു
നൂലാല്‍ കെട്ടിയെടുത്താലോ?
നാടു മുഴുക്കെ വിളക്കായി!

താരകളെങ്ങും മിന്നുന്നു
മിന്നാമിന്നി നിറഞ്ഞതു പോല്‍!
കൂടിതിലൊന്നു പിടിക്കേണം
കൂടെയുറങ്ങാന്‍ കൂട്ടായി!

തെന്നലു മൂളിപ്പാടുന്നോ,
തേന്മാവിന്‍ കൊമ്പാടുന്നോ?
ഞാനും കൂടെപ്പോന്നോട്ടെ
പാടിപ്പാടിയുറക്കാമോ?

Labels:

5 Comments:

Blogger Santhosh said...

ലളിതം, സുന്ദരം. ഉറക്കെപ്പാടിക്കൊടുത്തപ്പോള്‍ അച്ചുവും അംഗീകരിച്ചു, ആഹ്ലാദിച്ചു.

June 29, 2006 10:38 PM  
Blogger ഇന്ദു | Preethy said...

സന്തോഷ്, അച്ചുവിന് ഇഷ്ടമായല്ലേ? :)
തുളസി, :)

July 01, 2006 5:16 AM  
Blogger Unknown said...

മനോഹരമായിരിക്കുന്നു. ഇനിയും എഴുതൂ.

July 01, 2006 5:26 AM  
Blogger കുറുമാന്‍ said...

കുഞ്ഞു വരികളില്‍ ഒളിഞ്ഞിരിക്കുന്നത് മനോഹരം.

July 01, 2006 7:36 AM  
Blogger ഇന്ദു | Preethy said...

ദിലീപിനും കുറുമാനും നന്ദി!

July 04, 2006 3:59 PM  

Post a Comment

<< Home