Friday, September 01, 2006

പൂരപ്പൊലിമ

ആനകളൊമ്പത്, കാവടിയമ്പത്,
ആലത്തൂര്‍ക്കാവിലെ പൂരം വന്നേ!

ആനപ്പറ നിറച്ചായിരം വീട്ടിലും
ആനക്കുറുമ്പന്‍ കുണുങ്ങി നിന്നേ!

മാരിവില്‍ വര്‍ണ്ണങ്ങളേഴും നിറയുന്ന
കുപ്പിവളകള്‍ നിരക്കെയുണ്ടേ!

കാവടിക്കൊപ്പമായ്, താളം ചവുട്ടി നി-
ന്നാടിത്തിമര്‍ക്കുവാന്‍ ഞങ്ങളുണ്ടേ!

ആട്ടം കഴിഞ്ഞതും കൂട്ടം പിരിഞ്ഞുപോയ്
വട്ടം തികഞ്ഞൊരു സദ്യയുണ്ടേ!

കൂത്തമ്പലത്തില്‍ കഥകളിയാടവേ
കൂട്ടരും ഞാനുമുറങ്ങിയെന്നേ!

പൂരം കഴിഞ്ഞുവോ, പോവല്ലേ കൂട്ടരേ,
പൂക്കോട്ടെയുത്സവം നാളെയല്ലേ?

Labels:

15 Comments:

Blogger മുസ്തഫ|musthapha said...

നന്നായിരിക്കുന്നു...

ഇത് വായിക്കുമ്പോള്‍ തൊട്ടടുത്ത അയ്യപ്പന്‍ കാവിലെ ഉത്സവമായിരുന്നു മനസ്സ് നിറയെ..

കുപ്പിവളകളേക്കാളും കൂടുതല്‍ നിറഞ്ഞു നിന്നത്, കുപ്പിവള വാങ്ങിക്കാനെത്തുന്നവരായിരുന്നു :)

September 01, 2006 9:51 PM  
Blogger Rasheed Chalil said...

ഇന്ദൂ നന്നായി. ഗ്രാമങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന് കുഞ്ഞുത്സവങ്ങളെ വായനക്കിടയില്‍ ഓര്‍ത്തു.

September 01, 2006 10:02 PM  
Blogger റീനി said...

വായിച്ചപ്പോള്‍ അമ്പലത്തിനടുത്തുള്ള ആരുടെയോ പറമ്പില്‍ കയറിനിന്ന്‌ ഉത്സവാഘോഷങ്ങള്‍ കാണുന്നതോര്‍ത്തു. കുപ്പിവളകള്‍ കച്ചവടമാക്കുന്നതും....

September 01, 2006 10:18 PM  
Blogger raghumadambath@gmail.com said...

കുപ്പിവളകളൊക്കെ
പൊട്ട്യേപോയ്
ചെപ്പിലടച്ച്
സൂക്ഷിച്ച പൊട്ടുകളൊക്കെയും
കളഞ്ഞെ പോയ്

ഇപ്പ കിട്ടിയ ഈ കുപ്പിവള
നന്നായിട്ടുണ്ട്

September 01, 2006 11:30 PM  
Blogger paarppidam said...

ഉത്സവപ്പറമ്പുകള്‍ക്കും ആഘോഷങ്ങള്‍ക്കും വിടനല്‍കി പ്രവാസഭൂമിയില്‍ ഇടംതേടുന്നവരെ ഉത്സവക്കാഴ്ചകളിലേക്ക്‌ തിരികെക്കൊണ്ടുപോകുന്ന വരികള്‍.. നന്നായിരിക്കുന്നു.

September 02, 2006 2:19 AM  
Blogger പട്ടേരി l Patteri said...

ഹായി നന്നായി
ആദ്യാക്ഷരപ്രാസവും ദ്വിദീയക്ഷരപ്ര്രസവും തകറ്ത്തു!!!
ഇതു വായിചപ്പോള്‍ കോളേജ് മാഗസിനു വേണ്ദി എഴുതിയ വരികള്‍ ഒറ്മാ വന്നു, അതു ഒന്നു modify ചെയ്താല്‍ ഇങനെ ചൊല്ലാം
ഇനി വരും ഓണത്തെ വരവേല്ക്കുവാന്‍
ഇനിയും എന്‍ നാട്ടില്‍ പൂക്കളുണ്ദു
വന്ദനം ചെയ്യാന്‍ പുഞിരിക്കാന്‍
വൈര്യം മറക്കത്ത മനസ്സുമുണ്ദു
കൈത്തിരി പറഞതു തന്നെ എനിക്കും ഞാനും പറയുന്നു
ഒരിക്കലും തീരാത്ത, അരും പിരിഞ്ഞു പോകാത്ത ആഘോഷങ്ങള്‍ക്കായ് കാതോര്‍ക്കുന്നു നാം എപ്പോഴും...

September 02, 2006 2:26 AM  
Blogger sreeni sreedharan said...

ഇത് വായിക്കുമ്പോള്‍ തൊട്ടടുത്ത അയ്യപ്പന്‍ കാവിലെ ഉത്സവമായിരുന്നു മനസ്സ് നിറയെ..
അഗ്രജന്‍ ചേട്ടന്‍ പറഞ്ഞ അയ്യപ്പന്‍‍കാവിലാണോ എന്നെനിക്കറിയില്ല, ഇതു പച്ചാളത്തിനടുത്തുള്ള അയ്യപ്പന്‍‍കാവിലെ ഉത്സവത്തിന് പോയതു പോലെ തെന്നെ തോന്നി....സത്യം

(ഈ ബിന്ദുചേച്ചി എന്നെ പേടിപ്പിക്കാറുള്ള ചേച്ചിയാണോ?...)

September 02, 2006 2:57 AM  
Blogger സു | Su said...

പച്ചാളം ഇത് ഇന്ദു ആണ്. ബിന്ദു അല്ല. ബിന്ദുവിനെ പേടിപ്പിച്ചത് പച്ചാളം അല്ലേ? ;)

:)ഇന്ദൂ.

September 02, 2006 3:02 AM  
Blogger sreeni sreedharan said...

അതേയ് വേറാരോടും പറഞ്ഞില്ല്ലെങ്കില്‍ ഒരു കാര്യം പറഞ്ഞു തരാം,
ന്ദൂ ന്ന് കണ്ടപ്പോഴേ പേടിച്ചു :)

September 02, 2006 3:22 AM  
Blogger ജ്യോതിര്‍മയി /ज्योतिर्मयी said...

ഇന്ദൂ,
നല്ല വരികള്‍. ചൊല്ലാനും നല്ല സുഖം.

"പൂരം പൊടി പൂരം
ഓണം പൊന്നോണം".

:-)
ജ്യോതി.

September 03, 2006 9:56 AM  
Blogger ഇന്ദു | Preethy said...

കുറേ പുതിയ കൂട്ടുകാരുണ്ടല്ലോ. എല്ലാവര്‍ക്കും നന്ദി!

September 05, 2006 3:49 PM  
Blogger ബിന്ദു said...

ഹായ് കുപ്പിവളകള്‍ ഉണ്ടല്ലൊ. :) ഓണാശംസകള്‍ ഇന്ദൂ...

September 05, 2006 5:21 PM  
Blogger Arjun said...

Following lines

"പൂരം കഴിഞ്ഞുവോ, പോവല്ലേ കൂട്ടരേ,
പൂക്കോട്ടെയുത്സവം നാളെയല്ലേ?"

are the heart and soul of this poem.

Great writing.

February 27, 2007 9:25 AM  
Blogger ഇന്ദു | Preethy said...

Thanks, Kashmu!

March 14, 2007 5:40 PM  
Blogger musicfan said...

HAI DEAR CHECHI,SIMPLY LYRICS!!!!!!!!PLEAS MAIL.YOUR LYRICS dawnevent2007@gmail.com

October 11, 2007 8:15 PM  

Post a Comment

<< Home