കൃഷ്ണഗീതം
മഴക്കൊഞ്ചല്‍ താളമേറ്റി
മഴമേഘച്ചേല ചുറ്റി
മണിപ്പൂങ്കുഴലൂതിയെന്റെ
ശ്യാമവര്‍ണ്ണാ ഓടിവാവാ
ഇലച്ചാര്‍ത്തിന്‍ താളമേളം
ഇലഞ്ഞിപ്പൂ ചോടു വെച്ചു
ഇളംതെന്നല്‍ ശ്രുതിയേകി
ഇനിയാടാന്‍ ഓടിവാവാ
മുരളിയൂതി നീ വരുമ്പോള്‍
അരളിവനപ്പൂക്കടവില്‍
അരികിലിരുന്നൂയലാടാന്‍
ആശയെനിക്കേറെയല്ലോ!
നറുവെണ്ണക്കുടമുണ്ട്
ഉറതൈരുമേറെയുണ്ട്
ഉരുളയാക്കി മാമമുണ്ണാം
അരുമയല്ലേ, നീ വരില്ലേ?
നീലവാനിന്നഴകുള്ളോന്‍
നീയെനിക്കെന്‍ കണ്ണനല്ലോ
ഞാന്‍ ജപിച്ചാല്‍ കേള്‍ക്കയില്ലേ?
ഞാന്‍ വിളിച്ചാല്‍ നീ വരില്ലേ?
Labels: കവിത
3 Comments:
ഇഷ്ടപ്പെട്ടു.
സസ്നേഹം,
സന്തോഷ്
നന്നായി.
സന്തോഷ്, മേഘങ്ങളേ, തുളസി,
നന്ദി :)
Post a Comment
<< Home